ആഗോള അയ്യപ്പ സംഗമ ഓഡിറ്റ് വിവാദം; ഹൈക്കോടതി വിമർശനത്തിന് മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

MARCH 5, 2026, 4:06 AM

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമർശനത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഓഡിറ്റർ ചൂണ്ടിക്കാട്ടിയ പൊരുത്തക്കേടുകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

“ഓഡിറ്റർ പറഞ്ഞാലേ പൊരുത്തക്കേടുകൾ വ്യക്തമായി മനസിലാക്കാൻ കഴിയൂ. ഇനി പത്ത് ദിവസം കൂടി സമയം ഉണ്ട്. ആ സമയം കൊണ്ട് ബാക്കി കാര്യങ്ങളും പരിഹരിക്കാനാകും,” എന്നാണ് ജയകുമാർ പ്രതികരിച്ചത്.

ഓഡിറ്റിനായി മതിയായ രേഖകൾ ദേവസ്വം ബോർഡ് സമർപ്പിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ബോർഡ് നൽകിയ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും, അയ്യപ്പ സംഗമത്തിന് കണക്കാക്കിയതിലധികം തുക ചെലവഴിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെന്ന വിമർശനവും ഉയർന്നു.

vachakam
vachakam
vachakam

വ്യക്തമായ കാരണങ്ങളില്ലാതെ ബജറ്റിൽ മാറ്റം വരുത്തിയതെന്തെന്ന് കോടതി ചോദിച്ചു. കണക്കിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാനാകുന്നതെന്ന് ഓഡിറ്റർ പത്ത് ദിവസത്തിനകം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.

അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ മുമ്പ് തന്നെ കോടതി നിർദേശം നൽകിയിരുന്നുവെങ്കിലും, കൃത്യമായ ബില്ലുകളും വൗച്ചറുകളും ലഭ്യമാക്കിയില്ലെന്നതാണ് ഓഡിറ്റർ കോടതിയെ അറിയിച്ച പ്രധാന പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam