അബുദാബി: യുഎഇയിലെ ബാങ്ക് വായ്പകൾക്ക് കൂട്ടുപലിശ ഈടാക്കുന്നത് ഫെഡറൽ സുപ്രീം കോടതി നിരോധിച്ചു. 700,000 ദിർഹം വായ്പയ്ക്ക് 1.553 മില്യൺ ദിർഹം അടയ്ക്കാൻ വിധിച്ച അപ്പീൽ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
ഇതോടെ വായ്പയെടുത്ത സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ഈ വിധി വലിയ ആശ്വാസം നൽകുന്നു. അതേസമയം പുതിയ സുപ്രീം കോടതി കോടതി വിധി പ്രകാരം വായ്പ തിരിച്ചടവ് മുടങ്ങുമ്പോൾ ഈടാക്കുന്ന പലിശത്തുക വായ്പയെടുത്ത പണത്തിനേക്കാൾ ഉയരാൻ പാടില്ല എന്നും അറിയിച്ചു. അതായത് 700,000 ദിർഹം വായ്പയെടുത്താൽ തിരിച്ചടയ്‌ക്കേണ്ട മൊത്തം പലിശ 700,000 ദിർഹത്തേക്കാൾ ഉയരാൻ പാടില്ല.
മൊത്തം തുകയുടെ മൂല്യത്തിൽ ഉയരാൻ പാടില്ല എന്ന് ഉറപ്പാക്കാൻ ഈ വിധി ഏറെ സഹായകമാകും. അതേസമയം പ്രവാസികൾ വായ്പാ കരാറുകൾ കൃത്യമായി വായിക്കുകയും തുടർന്ന് തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ബാങ്ക് ആവശ്യപ്പെടുന്ന പലിശത്തുക സുപ്രിം കോടതി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണോ എന്ന് ഉറപ്പു വരുത്തണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്