പാരീസ്: പാരീസിലെ ലോകപ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച. സ്കൂട്ടറുകളിലെത്തിയ കള്ളന്മാർ മ്യൂസിയത്തിന്റെ സുരക്ഷാ സംവിധാനം തകർത്ത് ആഭരണങ്ങൾ മോഷ്ടിച്ചു.
മുഖംമൂടി ധരിച്ച മൂന്ന് പേരാണ് മോഷണം നടത്തിയത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ ഹൃദയഭാഗത്ത് മോഷണം നടന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. മുപ്പത്തിമൂവായിരത്തിലധികം വിലപിടിപ്പുള്ള വസ്തുക്കൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇന്ന് രാവിലെയാണ് മോഷണം റിപ്പോർട്ട് ചെയ്തത്.
മോഷണം നടന്നതായി ഫ്രഞ്ച് സാംസ്കാരിക മന്ത്രി സ്ഥിരീകരിച്ചു. മ്യൂസിയത്തിന് സമീപം ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിന്‍റെ മറവിലാണ് മോഷണം. മോഷണം പോയത് നെപ്പോളിയന്‍റെ ആഭരണമാണെന്നാണ് സൂചന.
എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മ്യൂസിയത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മ്യൂസിയം അടച്ചെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്