നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

OCTOBER 19, 2025, 9:23 AM

തിരുവനന്തപുരം: ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ സസ്‌പെന്‍ഡ് ചെയ്തു. ഫ്രാങ്ക്ലിളിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ തുടർന്നാണ് നടപടി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു.

അതേസമയം, കേസിൽ ജോസ് ഫ്രാ‌ങ്ക്ളിന് മുൻകൂർ ജാമ്യം ലഭിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിൽ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

സബ്സിഡിയറി ലോൺ ശരിയാക്കി തരണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടെന്നും രേഖകളുമായി ഓഫീസിൽ പോയപ്പോൾ തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നുണ്ട്.

ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ ഇങ്ങനെയാണ്. ഭർത്താവില്ല എന്ന് പറഞ്ഞു ഇങ്ങനെയൊക്കെ ചെയ്യാമോ.അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല.ലോണിന്റെ ആവശ്യം എന്തായി എന്ന് ചോദിച്ചാൽ എപ്പോൾ വരും,ഇറങ്ങി വാ എന്നൊക്കെ പറയും. ജോസ് ഫ്രാങ്ക്‌ളിനെ കാരണം ജീവിക്കാൻ വയ്യെന്നും,ജീവിതം അവസാനിപ്പിന്നുവെന്നും പറഞ്ഞാണ് സലിത ആത്മഹത്യ കുറിപ്പ് അവസാനിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam