കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയാണ് മരിച്ചത്. അൽപ്പാനയുടെ ഭർത്താവ് സോണിയാണ് കൊലപാതകം നടത്തിയത്.
അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഭാര്യയെ എത്തിച്ച് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചാണ് കൊല നടത്തിയത്.
അവിടെ തന്നെ കുഴിച്ചുമൂടുകയും ചെയ്തു. നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യക്ക് ഒപ്പം അയർക്കുന്നത്തായിരുന്നു താമസം. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്ന് സോണി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അൽപ്പാനായെ കാണാൻ ഇല്ലെന്ന് സോണി പരാതി നൽകിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ഭാര്യയെ കാണാൻ ഇല്ലെന്നു പരാതി നൽകിയ ശേഷം ഇയാൾ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ ഭാര്യയെ കൊന്നു എന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്