അബുദാബി: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുതിയ പ്രസവാവധി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പാണ് എമിറാത്തി സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയുമായി രംഗത്ത്. കുട്ടിയെ നോക്കുന്നതിനായി 90 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് നൽകുക.
നവജാതശിശു പരിചരണത്തിൽ മാനസികവും വൈകാരികവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശങ്ങളോടെ സുരക്ഷിതവും പിന്തുണയുള്ളതുമായ അന്തരീക്ഷം നൽകുക എന്നതാണ് ലക്ഷ്യം. കൂടാതെ ഇതിനുള്ള സാമ്പത്തിക സഹായം അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി പ്ലാറ്റ്‌ഫോമായ 'മെദീം' വഴി നൽകും.
അതേസമയം ഈ പദ്ധതിക്ക് പുറമെ 30 ദിവസത്തെ ശമ്പളമില്ലാത്ത അവധിയും നൽകും. പക്ഷെ ഇതിനായി അപേക്ഷിക്കണം. ഒപ്പം ഈ സമയത്തെ പെൻഷൻ വിഹിതം അതോറിറ്റി വഹിക്കുമെന്നാണ് അറിയിപ്പ്. പ്രതിമാസം 15,000 ദിർഹം വരെ സാമ്പത്തിക സഹായംവരെ നൽകാൻ സാധ്യതയുണ്ട്.
ഈ തീരുമാനങ്ങൾ കുടുംബ സ്ഥിരത, സന്തോഷം, ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നു, അതേസമയം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ശ്രദ്ധ നൽകിക്കൊണ്ട് എല്ലാ കുടുംബാംഗങ്ങൾക്കും മാന്യമായ ജീവിതവും ശരിയായ പരിചരണവും നൽകാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്