ഇടുക്കി: ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ് അപകടമുണ്ടായത്.റോഡിന് അരികിലായി തലകീഴായി ബസ്സ് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയാണ്.രണ്ടുകുട്ടികൾ വാഹനത്തിന് അകത്ത് കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്