ചെന്നൈ : കനത്ത മഴയിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം.ഹരിവർഷിനിയെന്ന കുഞ്ഞാണ് മരിച്ചത്.
തമിഴ്നാട്ടിലെ തിരുപ്പട്ടൂരിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.രാവിലെ കുട്ടി കളിച്ചുകൊണ്ടിരിക്കെ മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങി.
വീടിനും മതിലിന് ഏറെ പഴക്കമുണ്ടെന്നും ശക്തമായ മഴയിൽ മതിലിന് ബലക്ഷയമുണ്ടായതായും തുടർന്ന് പൊളിഞ്ഞുവീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
