തൃശ്ശൂർ : തൃശ്ശൂർ എടമുട്ടം സെൻ്ററിൽ സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിൻ്റെ ഭാര്യ സെബീന (45) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11:45ഓടെയായിരുന്നു അപകടം.സ്കൂട്ടറും ലോറിയും ചെന്ത്രാപ്പിന്നി ഭാഗത്തേയ്ക്ക് വരികയായിരുന്നു. സ്കൂട്ടർ സ്കിഡ് ആയതിനേത്തുടർന്ന് മകൻ്റെ പിന്നിൽ ഇരുന്ന സെബീന റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലായി ഉണ്ടായിരുന്ന ടോറസ് ലോറി ഇവരുടെ ദേഹത്ത് കൂടി കയറിയിറങ്ങി.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
