ചങ്ങനാശേരി: ശബരിമല സ്വർണക്കവർച്ച കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ കേസിലെ പ്രതി മുരാരി ബാബു പെരുന്നയിൽ വീടു നിർമിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് സംബന്ധിച്ചും അന്വേഷണം നടന്നേക്കും. ഈ വീട്ടിൽനിന്നാണു ബുധനാഴ്ച രാത്രി മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്.
2019നു ശേഷമാണ് പെരുന്നയിൽ 2 നിലകളുള്ള വലിയ വീട് പണിതത്. വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നാണ് സൂചന. ഒന്നരവർഷം കൊണ്ടു പണിതീർക്കുകയും ചെയ്തു.
ശബരിമലയിൽനിന്നു സ്വർണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ മുന്തിയ തടി ഉരുപ്പടികൾ പാകിയിട്ടുണ്ട്. വീട്ടിലെ തടി ഉരുപ്പടികൾ സംബന്ധിച്ച് മറ്റൊരു വിവരവും പുറത്ത് വരുന്നുണ്ട്.
ക്ഷേത്രാവശ്യങ്ങൾക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികൾ വാങ്ങിയതെന്നു സൂചനയുണ്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികൾക്കായി തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്.
അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയിൽനിന്ന് ഏർപ്പാടാക്കാൻ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയിൽനിന്നു നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
