ബംഗളൂരു: കൊല്ലേഗല്‍കോഴിക്കോട് ദേശീയപാതയില്‍ ബേഗൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തി രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വയനാട് സ്വദേശികളായ മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടില്‍ ബഷീര്‍ (53), ബഷീറിന്റെ സഹോദരിയുടെ മകന്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മുഹമ്മദ് ഷാഫി (32), മകന്‍ ഏസം ഹനാല്‍ (3), ബഷീറിന്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10നാണ് അപകടം നടന്നത്. ബഷീറും ജഷീറയും തല്‍ക്ഷണം മരിച്ചു. മൃതദേഹം ബേഗൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. തായ്ലാന്‍ഡില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
