കൈ കുഞ്ഞിനെ നിലത്തെറിഞ്ഞ ശേഷം യുവതിയെ പീഡിപ്പിക്കാൻ ശ്രമം;   26കാരൻ അറസ്റ്റിൽ

OCTOBER 25, 2025, 7:50 AM

കൊല്ലം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. കൊല്ലം കരുനാഗപ്പള്ളിക്കടുത്ത് തേവലക്കരയിലാണ് സംഭവം.

 യുവതിയുടെ കയ്യിലുണ്ടായിരുന്ന ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷമാണ് ഇയാൾ അതിക്രമത്തിന് ശ്രമിച്ചത്. 

തേവലക്കര പാലക്കൽ ഊപ്പൻ വിളയിൽ ഫൈസൽ എന്ന് വിളിപ്പേരുള്ള സാലിഹാണ് (26) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.

vachakam
vachakam
vachakam

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് അടുത്ത് താമസിക്കുന്ന ആന്ധ്രാ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്.

 യുവതിയെ  ടെന്റിൽ കയറി ഉപദ്രവിക്കുകയായിരുന്നു പ്രതി. ടെന്റിലേക്ക് ഓടിക്കയറിയ പ്രതി യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് യുവതിയെ കടന്നുപിടിച്ചു യുവതി ഉച്ചത്തിൽ കരഞ്ഞതോടെ സാലിഹ് ഇറങ്ങി ഓടുകയായിരുന്നു. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam