തിരുവന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിന് പിന്നാലെ സിപിഐ ഇടഞ്ഞുനിൽക്കുകയാണ്, ഈ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നടത്തി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയും. 'കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച നടത്തിയത്.
കൂടിക്കാഴ്ച്ചയിൽ പിഎം ശ്രീയിൽ ഒപ്പിട്ടതിലെ അതൃപ്തി ഡി രാജ അറിയിച്ചു. മുന്നണി മര്യാദകൾ ലംഘിച്ചുവെന്നും നടപടി പാർട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞു.
എൻഇപി 2020നെ എതിർക്കുന്ന പാർട്ടികളാണ് സിപിഐയും സിപിഐഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതും കേന്ദ്രീയവൽക്കരിക്കുന്നതും എതിർക്കുന്നവരാണ് ഞങ്ങൾ.
എൻഇപിയെ ശക്തമായി എതിർക്കുന്ന പാർട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന് ഡി രാജ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
