തിരുവനന്തപുരത്ത് ട്രെയിനിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം 

MARCH 23, 2025, 9:01 PM

തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യത്യസ്ത ട്രെയിൻ അപകടങ്ങളിലായി രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. വർക്കലയിലും ചിറയിൻകീഴിലുമാണ് ട്രെയിൻ തട്ടി രണ്ട് സ്ത്രീകൾ മരിച്ചത്.

വർക്കലയിൽ  ട്രെയിൻ തട്ടി വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്. വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ് സുഭദ്ര.

വര്‍ക്കല ജനതാ മുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് സുഭദ്രയെ ട്രെയിൻ തട്ടിയത്.  

vachakam
vachakam
vachakam

  ആറ്റിങ്ങൽ ചിറയിൻകീഴിലും സ്ത്രീയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപമാണ് സ്ത്രീയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് സ്ത്രീ മരിച്ചത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam