തിരുവനന്തപുരം സ്വദേശി  ഇസ്രയേലിൽ വെച്ച് മരണപ്പെട്ടു: മരണ കാരണം വ്യക്തമല്ല

MARCH 21, 2026, 9:34 AM

തിരുവനന്തപുരം: ഇസ്രായേലിൽ മലയാളി യുവാവ്  മരിച്ചു. ഇസ്രയേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. 

കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. 

സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുള്ള  സുഹൃത്തുക്കളാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. മരണപ്പെട്ടത് എങ്ങനെയെന്നതിൽ കൃത്യമായ വിവരം ബന്ധുക്കൾക്ക് ഇല്ല.

vachakam
vachakam
vachakam

 താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്.

കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ടു മക്കളുണ്ട്.


vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam