ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളിയുടെ (സർഗം) പിന്തുണ

MARCH 21, 2026, 12:07 PM

സാക്രമെന്റോ: അമേരിക്കൻ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങൾക്കൊത്ത് ഫോമായുടെ ജനകീയ പ്രവർത്തനങ്ങളുടെ സ്വാഭാവികമായ തുടർച്ചയ്ക്കും ഭാവനാപൂർണമായ പുത്തൻ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026'28 ഭരണ സമിതിയിലേയ്ക്ക് മൽസരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'  പാനൽ അംഗങ്ങൾ തങ്ങളുടെ ഇലക്ഷൻ കാംമ്പെയ്‌നിന്റെ ഭാഗമായി സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളിയുടെ (സർഗം) നൃത്ത മൽസര വേദിയായ 'സർഗോൽസവ'ത്തിലെത്തി പുന്തുണ ആഭ്യർത്ഥിച്ചു. സർഗത്തിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പാനൽ അംഗങ്ങൾ തങ്ങളുടെ സ്വപ്ന പദ്ധതികൾ അവർക്കു മുമ്പിൽ വിശദീകരിച്ചു.


ഫോമായുടെ അംഗബലം വർധിപ്പിക്കുന്നതോടൊപ്പം ദീർഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കർമഭൂമിയിലും ജൻമഭൂമിയിലും ചാരിറ്റി ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടർച്ചയുമുണ്ടാവും.

vachakam
vachakam
vachakam


ഫോമാ 20 വർഷം പൂർത്തിയാക്കുന്ന ചരിത്ര മുഹൂർത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാർഷിക കൺവൻഷൻ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങൾക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി), ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു. ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സംഘടന എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്ന് സാക്രമെന്റോ റീജിയണൽ അസോസിയേഷൻ ഓഫ് മലയാളി ഭാരവാഹികൾ അറിയിച്ചു.


vachakam
vachakam
vachakam

സിജിൽ പാലയ്ക്കലോടി (ഫോമാ നാഷണൽ ട്രഷറർ), രമേഷ് ഇല്ലിയ്ക്കൽ (പ്രസിഡന്റ്), സംഗീത ഇന്ദിര (സെക്രട്ടറി), എൽദോസ് (ട്രഷറർ), സജി മാത്യു (വൈസ് പ്രസിഡന്റ്), സജീവ് പിള്ള (ജോയിന്റ് സെക്രട്ടറി), രാജേഷ് ജോസ് (ജോയിന്റ് ട്രഷറർ), വിൽസൺ നെച്ചിക്കാട് (ചെയർമാൻ), മുൻ പ്രസിഡന്റുമാരായ സദാനന്ദൻ, രശ്മി നായർ, വിനോദ് ബാലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ ലിൻസൺ വർഗീസ്, സുബി, ജേക്കബ്ബ്, ലാംഗ്വേജ് ആൻഡ് എഡ്യുക്കേഷൻ സെക്രട്ടറി ബിനി മൃദുൽ തുടങ്ങിയവരുമായാണ് ഊഷ്മളമായ അന്തരീക്ഷത്തിൽ ടീം വോയ്‌സ് ഓഫ് ഫോമാ കൂടിക്കാഴ്ച നടത്തിയത്.


vachakam
vachakam
vachakam

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam