ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു

MARCH 21, 2026, 9:52 AM

അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിറസാനിദ്യവും ഫൊക്കാന ട്രഷററുമായ ജോയി ചാക്കപ്പൻ    ഫൊക്കാന ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്നു.

ഫൊക്കാനയുടെ കരുത്തുറ്റ നേതാവ്, മികച്ച സംഘടനാ പാടവം, സാമൂഹ്യ സാംസ്‌കാരികരാഷ്ട്രീയസാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വ്യക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കാനില്ലാത്ത നേതാവാണ് ജോയി ചാക്കപ്പൻ. അത്‌കൊണ്ട് തന്നെ ജോയി ചാക്കപ്പന്റെ സ്താനാർത്ഥിത്വത്തിനു വമ്പിച്ച സ്വീകാര്യതയാണ് ഉള്ളത്.

ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷറർ ആയി പ്രവർത്തിക്കുന്ന ജോയി ചാക്കപ്പൻ ജോയിന്റ് സെക്രട്ടറിയായും, 2018 -2020ലെ ഫൊക്കാനയുടെ കൺവെൻഷൻ ചെയർമാനായും പ്രവർത്തിച്ചു കഴിവും നേതൃത്വപാടവും തെളിയിച്ച വ്യക്തിയാണ്. നാഷണൽ കമ്മിറ്റി മെംബർ ആയും പ്രവർത്തിച്ച ചാക്കപ്പൻ 2018ൽ ഫിലാഡൽഫിയായിൽ നടന്ന ഫൊക്കാനയുടെ 18 -ാമത് അന്താരാഷ്ട്ര കൺവെൻഷന്റെ ബാങ്ക്വറ്റ് ആൻഡ് കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്ററുമായിരുന്നു. വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുമായിരുന്ന ചാക്കപ്പൻ എല്ലാ ഫൊക്കാനക്കാരുടെയും മിത്രമാണ്.

vachakam
vachakam
vachakam

തൃശ്ശൂർ ജില്ലയിലെ കൊരട്ടി സ്വദേശിയായ വളപ്പിൽ പരേതരായ ചാക്കപ്പൻ മറിയം ദമ്പതികളുടെ എട്ടുമക്കളിൽ നാലാമനായി ജനിച്ച ജോയി ചാക്കപ്പൻ കാലടി ശ്രീശങ്കരാ കോളേജിൽ
നിന്ന് ബിഎസ്സി ഫിസിക്‌സിൽ ബിരുദം നേടിയ ശേഷം 1983ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ കുടിയേറി. പിന്നീട് അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം പൂർത്തിയാക്കിയ അദ്ദേഹം ഫൈസർവ് കമ്പനിയിൽ ഐ.ടി.വിഭാഗത്തിൽ ഇൻഫർമേഷൻ അനലിസ്റ്റായി പ്രവർത്തിക്കുന്നു.

ജോയി ചാക്കപ്പൻ ന്യൂജേഴ്‌സിയിലെ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കൾച്ചറൽ ഫോറത്തിലൂടെ(കെ.സി.എഫ്.)യാണ് സാമൂഹ്യരംഗത്ത് കടന്നു വന്നത്. 25 വർഷം മുമ്പ് കെ.സി.എഫിൽ എത്തിയ ചാക്കപ്പൻ കെ.സി.എഫിന്റെ പ്രസിഡന്റായി രണ്ടു തവണയും(നാല് വർഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.സി.എഫിന്റെ ട്രസ്റ്റി ബോർഡ് മെമ്പറായും ഡയറക്ടർ ബോർഡ് മെംബെർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ബർഗൻഫീൽഡിലെ കലാസാംസ്‌ക്കാരിക സംഘടനയായ 'നാട്ടുകൂട്ടം'ത്തിന്റെ സ്ഥാപകരിലൊരാളായ ചാക്കപ്പൻ ബോർഡ് അംഗമാണ്. ന്യൂജേഴ്‌സി സെന്റ് ജോർജ് സീറോ മലബാർ പള്ളിയുടെ ആരംഭം മുതൽ ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവർത്തിച്ച ചാക്കപ്പൻ നാലു തവണ ട്രസ്റ്റി (8 വർഷം) ആയും ഒരു തവണ സെക്രട്ടറി, കമ്മറ്റി അംഗം എന്നീ പദവികളും വഹിച്ചിരുന്നു.

vachakam
vachakam
vachakam

ഇപ്പോൾ എസ്.എം.സി.സിയുടെ പാരിഷ് പ്രസിഡന്റാണ്. 2003ൽ ന്യൂജേഴ്‌സിൽ ഏറെ വിജയകരമായി നടന്ന സീറോ മലബാർ നാഷണൽ കൺവെൻഷന്റെ ജനറൽ സെക്രട്ടറിയായിരുന്ന ചാക്കപ്പൻ കൺവെൻഷൻ മികച്ച  രീതിയിൽ നടത്തി ഏവരുടെയും പ്രശംസ നേടിയ വ്യക്തിയാണ്. ഈ നൈപുണ്യമാണ് ജോയി ചാക്കപ്പനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്. ചാക്കപ്പന് പകരം ചാക്കപ്പൻ മാത്രം, അത്രത്തോളം പ്രിയങ്കരൻ ആണ് ഏവർക്കും അദ്ദേഹം.

നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള ജോയി ചാക്കപ്പൻ 2023ൽ ബെർഗൻ കൗണ്ടി കമ്മ്യൂണിറ്റി സർവീസ് അവാർഡും നേടുകയുണ്ടായി. ഭാര്യ വത്സമ്മ ജോയിയോടൊപ്പം ന്യൂ ജേഴ്‌സിയിലെ ബെർഗൻ കൗണ്ടിയിൽ ആണ് താമസം. മക്കൾ നീന ജോയി, നവീൻ ജോയി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam