ആർജെഡിയിൽ നിന്ന് രാജിവെച്ച വി സുരേന്ദ്രൻ പിള്ള വീണ്ടും പാർട്ടിയിലേക്ക് മടങ്ങിയെത്തി

MARCH 21, 2026, 9:54 AM

തിരുവനന്തപുരം: ആർജെഡിയിൽ നിന്ന് രാജിവെച്ച വി സുരേന്ദ്രൻ പിള്ള വീണ്ടും പാർട്ടിയിലേക്ക് മടങ്ങിയെത്തി. 

സീറ്റ് മോഹിച്ചല്ല രാജിവെച്ചത് എന്നാണ് സുരേന്ദ്രൻ പിള്ളയുടെ വിശദീകരണം. ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നുവെന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി. 

തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ആർജെഡിയിലേക്ക് തന്നെ മടങ്ങിയെത്തിയത്.

vachakam
vachakam
vachakam

ശ്രേയാംസ് കുമാറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചത്. സീറ്റുകൾക്കപ്പുറം കൂടുതൽ പരിഗണന നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സുരേന്ദ്രൻ പിളള വ്യക്തമാക്കി. 

രാജിക്ക് പിന്നാലെ സുരേന്ദ്രൻ പിള്ളയെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ആന്റണി രാജുവിന്റെ ജനാധിപത്യ കേരളം കോൺഗ്രസ് ഇതിനെ എതിർക്കുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam