നോർത്ത് അമേരിക്ക സി.എസ്.ഐ കൗൺസിൽ ബിനു തോമസിന്റെ വിയോഗത്തിൽ അനുശോചിച്ചു. പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും മാർച്ച് 21

MARCH 21, 2026, 9:11 AM

ഹൂസ്റ്റൺ: സെന്റ് തോമസ് സി.എസ്.ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഇടവക ട്രസ്റ്റി ബിനു തോമസ് (54) അന്തരിച്ചു. കേരളത്തിൽ പൂവത്തൂർ എരന്നൂർ കുടുംബാംഗമാണ്. അമേരിക്കയിലെ സി.എസ്.ഐ സഭകളുടെ പ്രവർത്തനങ്ങളിൽ ദീർഘകാലമായി സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

അമേരിക്കയിൽ എത്തിയ കാലം മുതൽ സഭയോട് ചേർന്ന് നിന്ന വ്യക്തിയായിരുന്നു ബിനു തോമസ്. ഫ്‌ളോറിഡയിലെ സി.എസ്.ഐ കോൺഗ്രിഗേഷനിലും തുടർന്ന് ഡാളസ് സി.എസ്.ഐ കോൺഗ്രിഗേഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹൂസ്റ്റൺ സെന്റ് തോമസ് സി.എസ്.ഐ ഇടവകയിൽ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ വിനയപൂർണ്ണമായ പെരുമാറ്റവും സഭയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഏറെ ശ്രദ്ധേയമായിരുന്നു.

നോർത്ത് അമേരിക്കയിലെ സി.എസ്.ഐ കൗൺസിൽ ബിനു തോമസിന്റെ വിയോഗത്തിൽ ആഴമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു.

vachakam
vachakam
vachakam

പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും : മാർച്ച് 21നു ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സെന്റ് തോമസ് സിഎസ്‌ഐ ചർച്ച് ഓഫ് ഹൂസ്റ്റൺ (16520, Chimney Rock Rd, Houston, TX 77053)  തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് 3:00 മണിക്ക് സൗത്ത് പാർക്ക് (1310 North Main tSreet, Pearland) സെമിത്തേരിയിൽ.  

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് : https://www.youtube.com/live/_6SEfqA03DU

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam