ഡോ. വന്ദനാ ദാസ് കേസ്:  കോടതി വിധി നിരാശാജനകം, സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ഐ.എം.എ 

MARCH 21, 2026, 9:58 AM

 തിരുവനന്തപുരം; ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോനും, സംസ്ഥാന സെക്രട്ടറി ഡോ. റോയി ആര്‍. ചന്ദ്രനും പത്രപ്രസ്താവനയില്‍ അറിയിച്ചു.

ഡോക്ടര്‍മാരേയും, ആശുപത്രി ജീവനക്കാരേയും സംരക്ഷിക്കുന്നതിന് വേണ്ടി പാസാക്കിയ ആശുപത്രി സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കണമെന്നും, ഈ വിധിയുടെ പശ്ചാത്തലത്തില്‍ എങ്കിലും ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.  എങ്കില്‍ മാത്രമേ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജീവഭയമില്ലാതെ രോഗികളെ ചികിത്സിക്കാനും, രക്ഷിക്കാനും സാധിക്കുകയുള്ളൂ.

ഈ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണം, അല്ലാത്തപക്ഷം ഈ വിധി ഡോക്ടര്‍മാരുടേയും ആശുപത്രി ജീവനക്കാരുടേയും മനോവീര്യം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ. പോലീസ് അറസ്റ്റ് ചെയ്ത് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ട് വന്ന പ്രതിയാണ് യാതൊരു പ്രകോപനവുമില്ലാതെ ജൂനിയര്‍ ഡോക്ടറായ വന്ദനാ ദാസിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

vachakam
vachakam
vachakam

സമൂഹ മനഃസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള ഈ പ്രവര്‍ത്തി ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ നല്‍കി മാതൃക  കാട്ടിയിരുന്നുെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന ആശുപത്രി ആക്രമണ കേസുകളില്‍ കുറവുണ്ടായേനേ.

ഈ പശ്ചാത്തലത്തിലെങ്കിലും ആശുപത്രി സംരക്ഷണ ബില്ലില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam