തിരുവനന്തപുരം: ഇസ്രയേലിൽ ജോലി ചെയ്യാനായി പോയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയുടെ മരണത്തിൽ ദുരൂഹത. മരണകാരണം വ്യക്തമല്ലെന്നതാണ് കുടുംബം പറയുന്നത്. കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്.
ഒരു വർഷം മുമ്പാണ് സുരേഷ് ലേബർ വിസയിൽ ഇസ്രയേലിലേക്ക് പോയത്. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ആറുമാസം മുമ്പ് മാതാവ് മരിച്ചതിനെ തുടർന്ന് ഇയാൾ നാട്ടിലെത്തിയിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കഴിഞ്ഞ മാസം 13-നാണ് സുരേഷ് ബന്ധുക്കളുമായി അവസാനമായി ഫോണിൽ സംസാരിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്. സുരേഷ് മരിച്ച വിവരം ഇസ്രയേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
