പീഡനപരാതി; സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരി​ഗണിക്കാൻ മാറ്റി

SEPTEMBER 6, 2024, 5:29 PM

തിരുവനന്തപുരം:  മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 12 ന് പരി​ഗണിക്കാൻ മാറ്റി. 

ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീത്, അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. 

സന്തോഷ് വർക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മാറ്റിവെച്ചത്. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു ട്രാൻസ്ജെൻഡറിന്റെ പരാതി. 

vachakam
vachakam
vachakam

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരിലെത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam