പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പല നഗരങ്ങളിലും വര്‍ണാഭമായ വെടിക്കെട്ടുകളോടെയും മറ്റ് ആഘോഷങ്ങളിലൂടെയുമാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഡിസംബര്‍ 31 അര്‍ധരാത്രി ക്ലോക്കിലെ സൂചി കൃത്യം 12 മണിയിലെത്തുമ്പോള്‍ ലോകം പുതുവത്സരാഘോഷത്തിലേക്ക് കടക്കും. പുതിയ തീരുമാനങ്ങളോടെയും ലക്ഷ്യങ്ങളോടെയുമാണ് ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.
മികച്ച മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള നല്ല സമയം കൂടിയാണ് പുതുവര്‍ഷം. 2026 ലേക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചെങ്കിലും എല്ലാ രാജ്യങ്ങളിലും പുതുവര്‍ഷം ആഘോഷിക്കുന്നത് ഒരേ സമയത്തല്ല. ഭൂമിയുടെ ഭ്രമണം സമയം എന്നിവയിലെ വ്യത്യാസമാണ് ഇതിന് കാരണം. ന്യൂഇയര്‍ ആദ്യവും അവസാനവും ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
പുതുവത്സരാഘോഷത്തിന്റെ ചരിത്രം:
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലിലോണിയക്കാരാണ് പുതുവര്‍ഷാഘോഷത്തിന് തുടക്കം കുറിച്ചതെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാം പകുതിയോടെ എത്തുന്ന പൗര്‍ണമി ദിനമാണ് ഇവര്‍ പുതുവത്സരാഘോഷത്തിനായി തിരഞ്ഞെടുത്തിരുന്നത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനമായിരുന്നു ഇത്.
മെസപ്പട്ടോമിയയിലും ഇതേ ദിവസം തന്നെ പുതുവത്സരാഘോഷത്തിനായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇന്ന് മിക്കയിടങ്ങളിലും ഗ്രിഗോറിയന്‍ കലണ്ടറിന്റെ അവസാന മാസത്തിലെ അവസാന ദിനമായ ഡിസംബര്‍ 31 ന് രാത്രിയിലാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുതുവത്സര ദിനമായ ജനുവരി ഒന്നാം തിയതിയിലേക്കും ആഘോഷങ്ങള്‍ നീളും.
ആദ്യം എത്തുക ഈ രാജ്യത്ത്
ലോകത്ത് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്നത് പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബതി എന്നിവിടങ്ങളിലാണ്. 2025 ലെ ന്യൂഇയര്‍ ആദ്യം പിറന്നത് കിരിബതിയിലാണ്. ഇത്തവണയും ആദ്യം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന രാജ്യവും ഇത് തന്നെയാണ്. കിരിബതിക്ക് പിന്നാലെ അയല്‍രാജ്യമായ ടോംഗയും സമോവയും പുതുവത്സരാഘോഷത്തിലേക്ക് കടക്കും. ഇന്ത്യന്‍ സമയത്തേക്കാള്‍ 8.5 മണിക്കൂര്‍ മുന്നിലാണ് ഇവിടുത്തെ സമയം.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) ഏകദേശം 3.30 ആകുമ്പോഴേക്കും കിരിബതിയില്‍ അര്‍ധരാത്രി ആയിട്ടുണ്ടാകും. പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സമോവ, പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന അടുത്ത രാജ്യങ്ങളില്‍ ഒന്നാണ്, കിരിബതിയുമായി സമാനമായ സമയ മേഖല പങ്കിടുന്നു, തൊട്ടുപിന്നില്‍ ടോംഗയും. പിന്നാലെ പുതുവത്സരത്തെ വരവേല്‍്ക്കുന്നത് ന്യൂസിലന്‍ഡ് ആണ്.
തൊട്ട് പിന്നാലെ പുതുവര്‍ഷമെത്തുന്നത് ഓസ്‌ട്രേലിയയിലാണ്. ഇന്ത്യയില്‍ ഡിസംബര്‍ 31 വൈകുന്നേരം 6.30 ആകുമ്പോഴേക്കും ഓസ്‌ട്രേലിയയില്‍ പുതുവത്സരമെത്തും. വലിയ ആവേശത്തോടെയാണ് ഓസ്ട്രേലിയക്കാര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്.
ഇന്ത്യന്‍ സമയം രാത്രി 8.30 ഓടെ ജപ്പാന്‍, സൗത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിവിടങ്ങളില്‍ പുതുവര്‍ഷം തുടങ്ങിയിരിക്കും. ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 9.30 ആകുമ്പോയേക്കും പുതുവര്‍ഷം തുടങ്ങും. ഇവയ്ക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്ക് മുന്നേ പുതുവല്‍സരം എത്തുക.
അതേസമയം, പുതുവര്‍ഷം ആഘോഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 41-ാം സ്ഥാനത്താണ്. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഏകദേശം ഇതേ സമയത്താണ് ആഘോഷിക്കുന്നത്.
ഒടുവില്‍ ഞങ്ങളും എത്തും
ഔദ്യോഗികമായി, പുതുവത്സരം ആഘോഷിക്കുന്ന അവസാന രാജ്യം യു.എസ് ആണ്. ജനവാസമില്ലാത്ത അമേരിക്കന്‍ പ്രദേശങ്ങളായ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവയാണ് പുതുവത്സരം അവസാനം ആഘോഷിക്കുന്ന രാജ്യങ്ങള്‍. ആരും അവിടെ താമസിക്കുന്നില്ലെങ്കിലും പുതുവത്സരം ആഘോഷിക്കുന്ന അവസാന രാജ്യം മധ്യ ദക്ഷിണ പസഫിക് സമുദ്രത്തിലെ പോളിനേഷ്യന്‍ ദ്വീപായ സാമാവോ ആണ്. അതിനുമുമ്പ്, ഹവായിയും ഫ്രഞ്ച് പോളിനേഷ്യയിലെ മറ്റ് ദ്വീപുകളും, അലാസ്‌കയും പുതുവത്സരം ആഘോഷിക്കുന്നു. ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ , ലാസ് വെഗാസ് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള വെസ്റ്റ് കോസ്റ്റ് അതിനുമുമ്പ് പുതുവത്സരം ആഘോഷിക്കും.
ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകളില്‍ ഇന്ത്യന്‍ സമയം ജനുവരി ഒന്ന് വൈകിട്ട് 5.30 കഴിയുമ്പോഴാണ് പുതുവര്‍ഷം എത്തുന്നത്. ജനുവരി ഒന്നിന് GMT ഉച്ചയ്ക്ക് 12 മണിക്ക് അല്ലെങ്കില്‍ IST 5:30 നാണ് ഈ രാജ്യം പുതുവര്‍ഷം ആഘോഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
