കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വ്യൂ പോയിന്റിൽ കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു.
താഴ്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തിൽ മരത്തിന്റെ കൊമ്പ് തറച്ചു കയറുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവിന് വെങ്കുളത്ത്മാട് വ്യൂ പോയിന്റിൽ നിന്ന് വീഴുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
