'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു': എലപ്പുള്ളിയിൽ നടന്നത് കണ്ണില്ലാത്ത ക്രൂരത

DECEMBER 29, 2025, 11:13 PM

പാലക്കാട്: എലപ്പുള്ളിയിൽ കണ്ടത് മറ്റൊരു കണ്ണില്ലാത്ത ക്രൂരത.  ക്രൂരമായ ആക്രമണത്തിന് വിധേയനായ ഒകരംപള്ളി സ്വദേശി വിപിൻ വിനോദ് പറയുന്നത് ഇങ്ങനെ. 

എലപ്പുള്ളി തേനാരിയിലാണ് ബന്ധുക്കളുടെ മുന്നിൽ വെച്ച് തന്നെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്.  ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ആരോഗ്യപ്രശ്‌നം കാരണമാണ് പൊലീസിൽ പരാതി നൽകിയതെന്ന് വിപിൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 17നാണ് സംഭവം.

vachakam
vachakam
vachakam

 പ്രതികൾ തന്നെ ആദ്യം ബൈക്കിൽ കയറ്റിക്കൊണ്ടുപോയെന്നും റോഡിലൂടെ വലിച്ചിഴച്ച ശേഷം, പോസ്സിൽ കെട്ടിയിട്ട് മർദിച്ചുവെന്നും വിപിൻ വിനോദ് പറഞ്ഞു. കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചു. പരാതി കൊടുത്താലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

മൂന്നുലക്ഷം രൂപയുടെ പലിശപ്പണം തിരിച്ചടച്ചില്ലെന്ന് പറഞ്ഞാണ് ആദ്യം മർദിച്ചത്. പിന്നാലെ ശ്രീകേഷിൻ്റെ വീട് ആക്രമിച്ചത് താനാണെന്ന് പറഞ്ഞ് മർദനം തുടർന്നു. ശ്രീകേഷും ഗിരീഷും ശ്രീകേഷിൻ്റെ അമ്മയും ചേർന്നാണ് തൻ്റെ വസ്‌ത്രം ഊരിയതെന്നും വിപിൻ വിനോദ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam