കോഴിക്കോട്: വാർത്താസമ്മേളനത്തിനിടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ ഫോണിൽ വിളിച്ച് ഏഴാം ക്ലാസുകാരൻ. അവധിക്കാലത്ത് കളിക്കാൻ പറ്റുന്നില്ലെന്നും ക്ലാസ് എടുക്കുന്നുവെന്നും പരാതി പറയാനാണ് കുട്ടി വിളിച്ചത്.
കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ടത്.
മന്ത്രി തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്.
പിന്നാലെ കുട്ടിയുടെ അമ്മ യുഎസ്എസിൻ്റെ ക്ലാസാണതെന്നും കുറച്ച് സമയം മാത്രമേ ക്ലാസുള്ളൂവെന്നും മന്ത്രിയോട് പറഞ്ഞു. കളിക്കാൻ പോകാൻ വേണ്ടിയാണ് പരാതി പറയുന്നതെന്നും അമ്മ പറഞ്ഞു. അമ്മയുടെ താത്പര്യം ക്ലാസെടുക്കണമെന്നാണോയെന്ന് മന്ത്രി ചോദിച്ചു.
അതെ എന്നായിരുന്നു മറുപടി. എന്നാൽ കുട്ടിയുടെ ആവശ്യത്തിനൊപ്പമാണ് മന്ത്രി നിന്നത്. അവധിക്കാലത്ത് കുട്ടികൾ കളിക്കട്ടെയെന്നും ഏഴാം ക്ലാസ് വിദ്യാർത്ഥി കളിച്ചുവളരേണ്ട സമയമാണെന്നും മന്ത്രി ഓർമിപ്പിച്ചു. താനാണ് വിളിച്ചതെന്ന് സ്കൂളിൽ പറയരുതേയെന്നും ഫർഹാൻ മന്ത്രിയോട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
