തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി.
ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.
രാത്രി 12 വരെ ബാറുകൾ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.
ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളുണ്ടായാൽ ഹോട്ടലുകൾ പൂട്ടിക്കും. അല്ലാത്ത പക്ഷം ബാറുകൾ 12 വരെ തുറന്ന് പ്രവർത്തിക്കും.
പുതുവത്സരാഘോഷത്തിൻറെ ഭാഗമായി സംസ്ഥാനത്ത് ആകെയുള്ള ബാർ ഹോട്ടലുകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
അതിൻറെ ഭാഗമായി ബാർ ഹോട്ടൽ ഉടമകൾ ഇത്തരമൊരു ആവശ്യം സർക്കാരിന് മുന്നിൽ എത്തിച്ചിരുന്നു. മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ് നാളെ ഒരു മണിക്കൂർ സമയം നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
