ലോക രാഷ്ട്രീയത്തില്‍ അമേരിക്ക സ്വാധീനം ചെലുത്തിയ ഒരു വര്‍ഷം കൂടി കഴിഞ്ഞ് പോകുകയാണ്. എന്നാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരായ ചില നേതാക്കള്‍ സ്വാധീനം ചെലുത്തിയ വര്‍ഷം കൂടിയാണ് 2025.
2024 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ എച്ച് 1 ബി വിസ അംഗീകാരങ്ങളുടെയും ഏകദേശം 71% ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു. എന്നാല്‍, വിസ പ്രോഗ്രാമുകളും കുടിയേറ്റവും, പ്രത്യേകിച്ച് 2.0 ട്രംപ് ഭരണകൂടത്തിന് കീഴില്‍ വിവാദങ്ങളില്‍ അകപ്പെട്ടു. തീവ്ര വലതുപക്ഷക്കാര്‍ ഇന്ത്യന്‍ വംശജരെ മോശമായി ചിത്രീകരിച്ചു. എന്നിട്ടും സൊഹ്‌റാന്‍ മംദാനി, റോ ഖന്ന, പ്രമീള ജയപാല്‍ തുടങ്ങിയ രാഷ്ട്രീയക്കാര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വളറെയധികം സ്വാധീനം ചെലുത്തിയ വര്‍ഷമായിരുന്നു 2025.
വിവേക് രാമസ്വാമി
ഒരു കമ്പനി സിഇഒയില്‍ നിന്ന് രാഷ്ട്രീയക്കാരനായ മാറിയ അദ്ദേഹം യുഎസ് പ്രസിഡന്റാകാനുള്ള ആഗ്രഹത്തില്‍ നിന്ന് സ്വന്തം സംസ്ഥാനമായ ഒഹായോയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിലേക്ക് എത്തി. ഒരു രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍ എന്ന നിലയില്‍, ബയോടെക് ഫാര്‍മ കമ്പനിയായ റോയിവന്റ് സയന്‍സസിന്റെ സ്ഥാപകന്‍ ഈ വര്‍ഷം മാഗ ക്യാമ്പില്‍ തരംഗം സൃഷ്ടിച്ചു.
ഇലോണ്‍ മസ്‌കിനൊപ്പം മുന്‍നിരയില്‍ നിന്ന പ്രത്യേക സംഘത്തിന്റെ നേതാവെന്ന നിലയില്‍, 2024 അവസാനത്തോടെ എച്ച്-1ബി വിസകള്‍ക്കുള്ള തന്റെ പിന്തുണ അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരാളെ അമേരിക്കക്കാരനാക്കുന്നത് എന്താണെന്ന് ആവര്‍ത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു.
ഹര്‍മീത് കെ ധില്ലണ്‍
ഹര്‍മീതിനെ പ്രസിഡന്റ് ട്രംപ് യുഎസ് നീതിന്യായ വകുപ്പില്‍ സിവില്‍ റൈറ്റ്‌സ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറലായിവരെ നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിയാണ് ഹര്‍മീത് കെ ധില്ലണ്‍. ചണ്ഡിഗഡിലാണ് ഹര്‍മീത് ജനിച്ചത്. അതിന് മുന്‍പ് അവര്‍ ആദ്യം ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പൗരാവകാശ, ഭരണഘടനാ നിയമ അഭിഭാഷകയായിരുന്നു. 2025 ഏപ്രിലില്‍, യുഎസ് സെനറ്റ് അവരെ സ്ഥിരീകരിക്കുകയും ഒടുവില്‍ എഎജിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
രണ്ടം ടേമില്‍ ട്രംപ് ഭരണകൂടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ്, ഹര്‍മീത് ധില്ലണ്‍ കാലിഫോര്‍ണിയ, ഫ്ലോറിഡ, വിര്‍ജീനിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഒരു നിയമ പ്രാക്ടീസായ ധില്ലണ്‍ ലോ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപിച്ചു.
സൊഹ്റാന്‍ മംദാനി
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് ലോകമൊട്ടാകെ വീക്ഷിച്ച ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു. അതുകൊണ്ടു തന്നെ അമേരിക്കയില്‍ മാത്രമല്ല ലോകമാകെ ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയുടേത്. ട്രംപിന്റെ പാലസ്തീന്‍-ന്യൂനപക്ഷ-കുടിയേറ്റ വിരുദ്ധ നയങ്ങളെ തുറന്നെതിര്‍ത്ത മംദാനി താനൊരു കമ്മ്യൂണിസ്റ്റാണ് എന്നും വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ തൊഴിലാളിവര്‍ഗത്തിന്റെ ജീവിതച്ചെലവ് കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് മംദാനി ന്യൂയോര്‍ക്ക് സിറ്റിക്ക് വേണ്ടിയുള്ള തന്റെ കോടീശ്വര വിരുദ്ധ അജണ്ടയിലൂടെ മുഖ്യധാരാ വാര്‍ത്തകളുടെ കേന്ദ്രബിന്ദുവായി മാറി.
അഫ്താബ് പുരേവല്‍
ദക്ഷിണേന്ത്യയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ വളര്‍ന്ന ടിബറ്റന്‍ അമ്മയുടെയും പഞ്ചാബി പിതാവിന്റെയും മകനായ അഫ്താബ് സിന്‍സിനാറ്റി മേയറായി രണ്ടാം തവണയും വിജയിച്ചു. 2021 ല്‍, അദ്ദേഹം യുഎസ് നഗരത്തിലെ ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ മേയറായിരുന്നു. ഈ വര്‍ഷം തന്റെ സ്ഥാനം നിലനിര്‍ത്താന്‍, വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ അര്‍ദ്ധസഹോദരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കോറി ബോമാനെ അദ്ദേഹം പരാജയപ്പെടുത്തി.
ഗസാല ഹാഷ്മി
ഹൈദരാബാദില്‍ ജനിച്ച ഹാഷ്മി റിപ്പബ്ലിക്കന്‍ ജോണ്‍ റീഡിനെ പരാജയപ്പെടുത്തി വിര്‍ജീനിയയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതല സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്ലീം വനിതയായതിനാല്‍ അവരുടെ വിജയം വളരെ പ്രധാനപ്പെട്ടതായിരുന്നു. പൊതുവിദ്യാഭ്യാസം, വോട്ടവകാശം, ജനാധിപത്യ സംരക്ഷണം, പ്രത്യുല്‍പാദന സ്വാതന്ത്ര്യം, തോക്ക് അക്രമം തടയല്‍, പരിസ്ഥിതി, പാര്‍പ്പിടം, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം എന്നിവയിലൂന്നിയായിരുന്നു അവരുടെ പ്രചരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
