അലുവ അതുൽ കൊലപാതക കേസിൽ പത്ത് പ്രതികളും പിടിയിൽ

MARCH 15, 2026, 2:52 AM

കൊല്ലം : കരുനാ​ഗപ്പള്ളിയിൽ ​​ അലുവ അതുൽ കൊലപാതക കേസിൽ പത്ത് പ്രതികളും പിടിയിൽ.   പ്രധാന പ്രതികളായ 6 പേരെയും ഇന്നലെ തന്നെ പിടികൂടാൻ സാധിച്ചുവെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ എം.ഹേമലത അറിയിച്ചു.

കേസിൽ ഇതുവരെ 10 പ്രതികളായ പിടിയിലായത്. ഇവരിൽ നാല് പേർ സഹായികളാണ്.   നൗഫൽ, ഷംനാദ് , ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ , ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. അതുൽ അക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതിൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നുവെന്നും കമ്മീഷ്ണർ അറിയിച്ചു.  

നാല് പ്രതികൾക്കായി പ്രത്യേക സംഘം തമിഴ്നാട് അതിർത്തി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്തു.

vachakam
vachakam
vachakam

മുണ്ടക്കയം വരെ വാഹനം പിന്തുടർന്നു. അവിടെ നിന്നും നാട്ടുകാരുടെ പിന്തുണയോടെയാണ് പിടികൂടിയതെന്നും പൊലീസ് കമ്മീഷ്ണർ വിശദീകരിച്ചു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മാധ്യമങ്ങളുടെ ഇടപെടലിന് നന്ദിയറിയിച്ച കമ്മീഷണർ, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam