കോഴിക്കോട്: ചെരിപ്പ് വാങ്ങുന്നതിനായി കടയുടമയക്ക് ഗൂഗിൾ പേ വഴി അയച്ച പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കടയിലുള്ളവർ ചെരുപ്പു നൽകിയില്ല. തുടർന്ന് കൺസ്യൂമർ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി.
ബാലുശ്ശേരി കാക്കൂർ സ്വദേശിനി ഫെബിനയ്ക്കാണ് കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായത്. ചെരിപ്പിനായി ഗൂഗിൾ പേ വഴി അയച്ച പണവും, മാനസിക സംഘർഷത്തിന് 5000 രൂപ അല്ലാതെയും നൽകണമെന്നാണ് കോടതി വിധി.
കോഴിക്കോടുള്ള ചെരിപ്പ് കടയിൽ നിന്നാണ് ഫെബിന ചെരിപ്പ് എടുത്തത്. അതിന് ശേഷം തുക ഗൂഗിൾ പേ വഴി പണം അയച്ചു. പക്ഷേ പണം ക്രഡിറ്റായില്ലെന്ന് പറഞ്ഞ് കടയിലുള്ളവർ ഫെബിനയ്ക്ക് ചെരിപ്പ് നൽകാൻ തയ്യാറായില്ല.
പണം കേറിയാൽ അറിയിച്ചാൽ മതിയെന്ന് കടയിലുള്ളവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫെബിന ചെരിപ്പ് ലഭിക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു മാസത്തോളം പണം അക്കൗണ്ടിൽ കയറിയോ എന്നറിയാൻ കാത്തിരുന്നു, ഒടുവിൽ അന്നേദിവസം തന്നെ അവരുടെ അക്കൗണ്ടിൽ പണം ക്രഡിറ്റായെന്ന വിവരം ബാങ്ക് ഫെബിനയെ അറിയിച്ചു.
ബാങ്ക് നല്കിയ വിവരം കടയിലുള്ളവരോട് പറഞ്ഞപ്പോൾ പണം ലഭിച്ചില്ലെന്ന മറുപടി അവർ ആവർത്തിക്കുകയായിരുന്നു. അതിനിടയിൽ മാനേജർ ചോദിച്ച ചോദ്യമാണ് കൺസ്യൂമർ കോടതിയെ സമീപിക്കാൻ ഫെബിനയെ പ്രേരിപ്പിച്ചത്.
'ഒരു ആയിരം രൂപയല്ലേ, അത് പോയാലെന്താ?' എന്നായിരുന്നു ഫെബിനയോട് മാനേജറുടെ ചോദ്യം. ഇതിനെ തുടർന്ന് ഫെബിന കൺസ്യൂമർ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്