പാലക്കാട്: ഐ ഫോണ്‍ 13 പ്രോ തകരാറിലായതിന് പിന്നാലെ ഉപഭോക്താവിന്റെ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു. പാലക്കാട് എടത്തനാട്ടുകര സ്വദേശി സഞ്ജയ് കൃഷ്ണനാണ് കോടതിയുടെ അനുകൂല വിധി ലഭിച്ചത്. 75,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി.
ആപ്പിള്‍ ഐ ഫോണ്‍ 13 പ്രോ വാങ്ങി ഏതാനും മാസത്തിനുള്ളില്‍ തകരാറ് സംഭവിക്കുകയായിരുന്നു. ഫോണ്‍ അപ്ഡേറ്റ് ചെയ്തതാണ് തകരാറിന് കാരണമെന്ന് സംസ്‌കൃതം അദ്ധ്യാപകന്‍ കൂടിയായ സഞ്ജയ് കൃഷ്ണന്‍ കോടതിയില്‍ വാദിച്ചു. സ്‌ക്രീന്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം കേടുവന്നെന്നും ശരിയാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആപ്പിളിന്റെ സര്‍വീസ് സെന്ററിനെ സമീപിച്ചെങ്കിലും ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റമാണുണ്ടായതെന്നും സ്‌ക്രീന്‍ ശരിയാക്കി നല്‍കിയില്ലെന്നും സഞ്ജയ് ഹര്‍ജിയില്‍ വ്യക്തമാക്കി.
വാദം കേട്ട കോടതി, ഫോണിന്റെ വിലയോടൊപ്പം 10% പലിശയും കോടതി ചെലവുമടക്കം 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ലഭിച്ചതെന്നും ഐ ഫോണ്‍ ഉപയോഗിക്കുന്ന മറ്റ് പലര്‍ക്കും ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളുണ്ടെന്നും സഞ്ജയ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്