തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന 'എംഎൽഎ' നീക്കം ചെയ്തു.
ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന് ചേർത്തതിൽ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ, പേരും വിലാസവും തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ അപേക്ഷ നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ ലൈസൻസിൽ 'കെ.ബി. ഗണേഷ് കുമാർ' എന്ന് മാത്രമാണ് പേരുള്ളത്.
ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ ഉള്ളതുപോലെ മാത്രമേ ലൈസൻസിലും പേര് രേഖപ്പെടുത്താവൂ എന്നാണ് ചട്ടം. എന്നാൽ ആറ്റിങ്ങൽ ആർടിഒയിൽ നിന്ന് നൽകിയ ലൈസൻസിൽ 'എംഎൽഎ' എന്ന് ചേർത്തത് വലിയ വിവാദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
