കണ്ണൂര്‍: ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലില്‍ പയ്യന്നൂരില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. വന്ദേഭാരത് ട്രെയിന്‍ കടന്നുവരുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച ഹിറ്റാച്ചി ട്രാക്കില്‍ കയറുകയായിരുന്നു. ഇത് ദൂരെ നിന്നുതന്നെ ലോക്കോ പൈലറ്റ് കാണുകയും സഡന്‍ ബ്രേക്ക് ഇടുകയും ചെയ്തതിനാല്‍ അപകടം ഒഴിവായി.
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേയ്ക്ക് പോയ വന്ദേഭാരത് ട്രെയിനാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ ഹിറ്റാച്ചിയായിരുന്നു ട്രാക്കില്‍ കയറി അപകടഭീഷണി ഉയര്‍ത്തിയത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് ട്രാക്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന വാഹനമാണിതെന്നാണ് വിവരം.
സംഭവത്തില്‍ അശ്രദ്ധമായി ഹിറ്റാച്ചി പ്രവര്‍ത്തിപ്പിച്ച ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്