നാല് എംഎൽഎമാരെങ്കിലും ഡിഎംകെയിലേക്ക്  വരും ; വെളിപ്പെടുത്തി പിവി അൻവർ

OCTOBER 26, 2024, 5:20 PM

ചേലക്കര: കാരാട്ട്  റസാഖ് മാത്രമല്ല കൂടുതൽ പേർ ഡിഎംകെയിലേക്ക് വരുമെന്ന് പിവി അൻവർ എംഎൽഎ. നാല് എംഎൽഎമാരെങ്കിലും തെര‍ഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഒപ്പം വരുമെന്നും അൻവർ പ്രതികരിച്ചു. 

കാരാട്ട് റസാഖിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം കാണാൻ കഴിഞ്ഞിരുന്നില്ല. ഡിഎംകെയുമായി പലരും സഹകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

നിലവിലുള്ള എംഎൽഎമാരും ഇപ്പോഴുള്ളവരും ജോയിൻ ചെയ്യും. നാലഞ്ചുപേർ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയിൽ കാര്യങ്ങൾ സംസാരിച്ചു. ഒരാഴ്ച്ചക്കുള്ളിൽ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായും  അൻവർ പറഞ്ഞു. 

 തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്. പേരുകൾ പറയാനാവില്ല. കാരാട്ട് റസാഖിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരാട്ട് റസാഖുമായി സഹകരിക്കാനാണ് തീരുമാനമെന്നും അൻവർ കൂട്ടിച്ചേർത്തു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam