ദിവ്യക്കെതിരെ പാർട്ടിതലത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നുറപ്പ്: എ.കെ.ബാലൻ

OCTOBER 26, 2024, 10:24 AM

 പാലക്കാട്: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യക്കെതിരെ സംഘടനാപരമായ നടപടിയെടുക്കുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലൻ. 

 ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതും നടപടിയുടെ ഭാഗമാണെന്ന് ബാലൻ പറഞ്ഞു.

 ദിവ്യ നല്‍കിയിട്ടുള്ള ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വന്നാല്‍ പാർട്ടിതലത്തില്‍ തുടർനടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 

vachakam
vachakam
vachakam

 എ.ഡി.എമ്മിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിപ്പിച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. ദിവ്യക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കുകയും എഫ്.ഐ.ആർ ഇടുകയും ചെയ്തിട്ടുണ്ട്.

ഈ കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ ടീമിനെയും വെച്ചിട്ടുണ്ട്. കോടതി വിധി വന്നതിന് ശേഷം പാർട്ടി നടപടിയെടുക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam