നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി

OCTOBER 26, 2024, 10:41 AM

കോഴിക്കോട്: നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി. 

പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ചത് കുറഞ്ഞ വരുമാന പരിധി കാട്ടിയാണെന്ന് പരാതിയില്‍ പറയുന്നു. 

പൊതുപ്രവര്‍ത്തകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്. പെട്രോള്‍ പമ്പ് തുടങ്ങാന്‍ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

vachakam
vachakam
vachakam

നേരത്തെ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും പ്രശാന്തന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനായി ജോലിയില്‍ പ്രവേശിച്ച പ്രശാന്തന്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായാണ് കണ്ടെത്തിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam