ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം നാളെ (മെയ്യ് 11) നടക്കും.ചടങ്ങിൽ എല്ലാ നിയമസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൻ ജനാവലിക്ക് മുന്നിൽ ഇന്ന് രാവിലെ പത്ത് മണിക്ക് തമിഴകത്തിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു.
ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍. ആനന്ദ്, ആദവ് അര്‍ജുന, കെ.ജി. അരുണ്‍രാജ്, കെ.എ. സെങ്കോട്ടയ്യന്, പി. വെങ്കിട്ടരമണന്, ആര്. നിര്‍മല്‍ കുമാര്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന, രാജ്മോഹൻ എന്നീ മന്ത്രിമാരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്നാട് ബിജെപി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന് അടക്കമുള്ളവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
അതേസമയം, രണ്ടിടത്ത് മത്സരിച്ച് വിജയിച്ച വിജയ് തിരുച്ചി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞ് രാജിക്കത്ത് മന്ത്രി സെങ്കോട്ടയ്യന് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും ആണ് മത്സരിച്ചിരുന്നത്. രണ്ടിടത്തും വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് വിജയ് രാജി വെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
