ഐപിസി ഹെബ്രോൺ കൺവെൻഷൻ വ്യാഴാഴ്ച ആരംഭിക്കുന്നു

AUGUST 5, 2026, 8:15 PM

ഷിക്കാഗോ: ഐപിസി ഹെബ്രോൺ സഭയുടെ 47-ാമത് വാർഷിക കൺവെൻഷൻ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ പാസ്റ്റർ പി.സി. മാമൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ബൈജു ബാലകൃഷ്ണൻ (തിരുവനന്തപുരം) ആണ് കൺവെൻഷനിലെ മുഖ്യ പ്രാസംഗികൻ. ഹെബ്രോൺ ഗായകസംഘം പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.


vachakam
vachakam
vachakam

ഞായറാഴ്ച രാവിലെ സ്‌നാന ശുശ്രൂഷയും തുടർന്ന്  ആരാധനയോഗവും നടക്കും. ഉച്ചയോടെ നടക്കുന്ന തിരുവത്താഴ ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും.

എല്ലാദിവസവും വൈകിട്ട് ആറുമണിക്ക് ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്ററിൽ വെച്ചാണ് കൺവെൻഷൻ നടക്കുന്നതെന്ന് സഭാ സെക്രട്ടറി സജി തോമസ് ട്രഷറർ ഷിബിൻ കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.

കുര്യൻ ഫിലിപ്പ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam