തൃശ്ശൂർ: നാലര പതിറ്റാണ്ടിലേറെ പഞ്ചവാദ്യ രംഗത്ത് തിമില വാദനത്തിലൂടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത കലാകാരൻ അന്തരിച്ച തിരുവില്വാമല ഗോപി (പി. ഗോവിന്ദൻ കുട്ടി) യുടെ സ്മരണാർത്ഥം രൂപീകരിച്ച 'തിരുവില്വാമല ഗോപി സ്മാരക ട്രസ്റ്റ്' പ്രവർത്തനമാരംഭിച്ചു.
ട്രസ്റ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാതൃകാപരമായ ജീവകാരുണ്യകലാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാദ്യകല അഭ്യസിക്കാൻ ആഗ്രഹിക്കുന്ന തിരുവില്വാമല സ്വദേശിയായ യുവ വിദ്യാർത്ഥിക്ക് പഠനാവശ്യത്തിനായി ഒരു തിമില സൗജന്യമായി നൽകി. കൂടാതെ, ഇരു വൃക്കകളും തകരാറിലാവുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത് ദുരിതമനുഭവിക്കുന്ന പ്രദേശത്തെ മറ്റൊരു തിമില കലാകാരന് ചികിത്സാ സഹായവും ചടങ്ങിൽ വെച്ച് കൈമാറി. ചടങ്ങിൽ വച്ച് ചേലക്കര സൂര്യനാരായണന്റെ സ്മരണാർത്ഥവും ചികിത്സാ സഹായം കൈമാറി.
കലാരംഗത്തെ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവശതയനുഭവിക്കുന്ന കലാകാരന്മാരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വരും ദിവസങ്ങളിലും സാംസ്കാരികക്ഷേമ പ്രവർത്തനങ്ങളുമായി ട്രസ്റ്റ് മുന്നോട്ടുപോകുമെന്ന് ട്രസ്റ്റി പി.ശിവപ്രസാദ് പറഞ്ഞു. ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളായ രാമകൃഷ്ണൻ നായർ, നന്ദിനി, അശ്വജി ജി നായർ, പി.കൃഷ്ണകുമാർ, പ്രജീഷ്, എൻ.രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
