കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പ് കേസിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതുവരെ ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് വ്യക്തമാക്കി.
സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച ശേഷം സെക്രട്ടറി മുങ്ങിയെന്നാണ് പ്രധാന ആരോപണം.
മുഴുപ്പിലങ്ങാട് സ്വദേശി അനുകൂൽ 37.95 ലക്ഷം രൂപയും, തിരുവങ്ങാട് മഞ്ഞോടി സ്വദേശി കെ.സി. ജലജ 55.70 ലക്ഷം രൂപയും, മുഴുപ്പിലങ്ങാട് സ്വദേശി ജഷീന 17 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
ഈ മൂന്ന് പരാതികളിലും തലശ്ശേരി പൊലീസ് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയായും, സഹകരണ സംഘത്തിന്റെ ഭരണസമിതിയെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിക്ഷേപിച്ച തുക തിരികെ വാങ്ങാൻ ചിലർ ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പണം ലഭിക്കാത്തതിനെ തുടർന്ന് ഭരണസമിതിയെ സമീപിച്ചപ്പോഴാണ് സെക്രട്ടറി സ്വന്തം നിലയിൽ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വിവരം വ്യക്തമായത്.
ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നാണ് പരാതിക്കാർ പറയുന്നത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിക്കാനിടയുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
