സുഹൃത്തിനെ രക്ഷിക്കാന്‍ ആറ്റിലേക്ക് ചാടി; തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

MAY 21, 2026, 7:56 AM

വിതുര: പൊന്മുടി സന്ദര്‍ശനത്തിനിടെ കാല്‍വഴുതി ആറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി മുങ്ങി മരിച്ചു. തിരുവനന്തപുരം കമലേശ്വരം, മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിതുര ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലായിരുന്നു അപകടം.

സുഹൃത്തിനൊപ്പം പൊന്മുടി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അനുപമ. താവയ്ക്കല്‍ ആറ്റിന്റെ പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ സുഹൃത്ത് അബദ്ധത്തില്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ അനുപമയും ആറ്റിലേക്ക് ഇറങ്ങിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സുഹൃത്തിനെ രക്ഷപ്പെടുത്തി. വെള്ളത്തില്‍ താഴ്ന്നുപോയ അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam