പത്തനംതിട്ടയിലെ കാറപകടം; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 2പേർ അറസ്റ്റിൽ

AUGUST 27, 2026, 6:10 AM

പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2 പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയുണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്.

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് അറസ്റ്റിലായ വിശ്വജിത്ത്. അറസ്റ്റിലായ രണ്ടു പ്രതികളും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചു തന്നെ ഒരാൾ മരിച്ചു. മറ്റു 9 കാൽനടയാത്രക്കാർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam