തിരുവനന്തപുരം : കഴിഞ്ഞദിവസം കടൽക്ഷോഭത്തിൽപ്പെട്ടു മരണമടഞ്ഞ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ ഭവനത്തിലും, കാണാതായ ഷിജിന്റെ ഭവനത്തിലും ലത്തീൻ കത്തോലിക്ക ഐക്യവേദി പ്രവർത്തകർ എത്തി അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന്, പ്രാർത്ഥിക്കുകയും ധനസഹായം നൽകുകയും ചെയ്തു.
ലത്തീൻ കത്തോലിക്ക ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആൽബർട്ട് OFS ന്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന സംസ്ഥാന ജില്ലാ ഭാരവാഹികളോടൊപ്പം അഞ്ചുതെങ്ങ് ഇടവക സഹ വികാരി ഫാ. റിനു സേവിയർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, ലത്തീൻ കത്തോലിക്ക ഐക്യവേദി ജില്ലാ പ്രസിഡന്റ് ഡോ. ട്രിസ ഫെർണാന്റസും, സഹവികാരി ഫാദർ റിനു സേവിയറും ചേർന്ന് ഫ്രീമോന്റെ അമ്മ അമ്പിളിക്കും ഷിജിന്റെ ഭാര്യ സ്റ്റിജിക്കും ധനസഹായം കൈമാറി. ലത്തീൻ ഐക്യവേദി ഭാരവാഹികളായ തങ്കച്ചൻ എം ഡിക്രൂസ്, വില്യം ലാൻസി, ആൻഡ്രൂ എഡിസൺ അഞ്ചുതെങ്ങ് സേവിയർ, കെ.സി.വൈ.എം പ്രസിഡന്റ് മിൽഡൺ എന്നിവർ സന്നിഹിതരായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
