തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്;  പ്രകടനപത്രിക പുറത്തിറക്കി ബിജെപി

APRIL 14, 2026, 3:58 AM

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജെപി നഡ്ഡ. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍, ബിജെപി നേതാക്കളായ കെ. അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടപത്രിക പുറത്തിറക്കിയത്.

വര്‍ഷം മൂന്ന് എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്‍കും. വീട്ടമ്മമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ, തൈപ്പൂയം സംസ്ഥാന ഉത്സവമായി പ്രഖ്യാപിക്കും. തിരുപ്പരന്‍കുന്ദ്രം മലയില്‍ കാര്‍ത്തിക ദീപം തെളിക്കും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. 

കുടുംബനാഥകളായ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2,000 രൂപ അലവന്‍സും, ഓരോ കുടുംബത്തിനും ഒറ്റത്തവണ സഹായമായി 10,000 നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊങ്കല്‍, ദീപാവലി, തമിഴ് പുതുവര്‍ഷം എന്നീ ആഘോഷവേളകളില്‍ വര്‍ഷത്തില്‍ മൂന്ന് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.

vachakam
vachakam
vachakam

കൂടാതെ, കര്‍ഷകര്‍ക്കായി 'ഉഴവേ തായ്' പദ്ധതി പ്രഖ്യാപിക്കും. കേന്ദ്രത്തിന്റെ പിഎം-കിസാന്‍ നിധിക്ക് പുറമെ 3,000 അധികമായി നല്‍കുന്നതോടെ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായം 9,000 രൂപയായി ഉയരും. സ്ത്രീ സുരക്ഷ, ലഹരി വ്യാപനം കണക്കിലെടുത്ത് ക്രമസമാധാന പാലനത്തിനായി സീറോ-എഫ്‌ഐആര്‍ റിപ്പോര്‍ട്ടിങ്, ഇരകള്‍ക്കും സാക്ഷികള്‍ക്കും സംരക്ഷണം നല്‍കുന്ന സംവിധാനം, ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപിയുടെ  പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam