സ്റ്റോക്ക്ഹോം: ഭാര്യയെ ഭീഷണിപ്പെടുത്തിയും മയക്കുമരുന്ന് നൽകിയും നൂറിലധികം പുരുഷന്മാർക്ക് കാഴ്ചവെച്ച 61-കാരൻ സ്വീഡനിൽ അറസ്റ്റിലായി. കിഴക്കൻ സ്വീഡനിലെ ഒറ്റപ്പെട്ട പ്രദേശത്ത് താമസിക്കുന്ന പ്രതി, ഭാര്യയെ ക്രൂരമായ ലൈംഗിക ബിസിനസിന് ഇരയാക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വീട് മുഴുവൻ സി.സി.ടി.വി (CCTV) ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണത്തിലാക്കിയായിരുന്നു ഇയാളുടെ ക്രൂരതകൾ. ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഓൺലൈൻ വഴി പ്രചരിപ്പിച്ച് പുരുഷന്മാരെ ആകർഷിക്കുകയായിരുന്നു ഇയാളുടെ രീതി. തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലുമെന്നും വിരലുകൾ മുറിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയെ മറ്റ് പുരുഷന്മാർക്ക് കാഴ്ചവെച്ചത്.
ഇതിന് പ്രതിഫലമായി ഇയാൾ വൻതോതിൽ പണം വാങ്ങിയിരുന്നു. ഇതിനുപുറമെ, ലഹരിമരുന്ന് നൽകി യുവതിയെക്കൊണ്ട് സ്വയംഭോഗം ചെയ്യിപ്പിക്കുകയും ഈ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ വിൽക്കുകയും ചെയ്തു.
അയൽവാസികളടക്കം നൂറ്റിയിരുപതിലധികം പുരുഷന്മാരാണ് വർഷങ്ങളായി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. മറ്റ് പുരുഷന്മാർ ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ക്യാമറ വഴി തത്സമയം വിറ്റും ഇയാൾ വരുമാനമുണ്ടാക്കിയിരുന്നു. വീട്ടിലെ ക്യാമറകൾ പതിയാത്ത ചില 'ബ്ലൈൻഡ് സ്പോട്ടുകൾ' മാത്രമായിരുന്നു ഈ ക്രൂരതകൾക്കിടയിൽ യുവതിയുടെ ഏക ആശ്വാസം.
2022 മുതൽ തുടർന്നുവന്ന ഈ പീഡനവിവരം 2025 ഒക്ടോബറിലാണ് പുറംലോകമറിയുന്നത്. ക്രൂരത സഹിക്കവയ്യാതെ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം വെളിച്ചത്തായത്. താൻ നേരിട്ട ഭീകരമായ അനുഭവങ്ങൾ യുവതി പോലീസിനോട് വിവരിച്ചു.
ഡിജിറ്റൽ തെളിവുകളുടെയും യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ, പീഡനം, പണം നൽകി ലൈംഗികത വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇതുവരെ 28 പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾക്കായി അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
