വിദ്യാർഥികളെ ബസിൽ കയറ്റാതെ കൈകൂപ്പിച്ചു: സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു 

JUNE 17, 2026, 9:22 PM

തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്ത സ്വകാര്യ ബസ് കണ്ടക്ടറുടെ  ലൈസൻസ് സസ്പെൻഡ് ചെയ്തു. 

തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

വടക്കാഞ്ചേരി–കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോയക്സ് ഗ്രൂപ്പിന്റെ പ്രിയമോൾ ബസിലെ കണ്ടക്ടർ മംഗലം ചീരോത്ത് വളപ്പിൽ രാമദാസിന്റെ ലൈസൻസാണ് ജോയിന്റ് ആർടിഒ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.  

vachakam
vachakam
vachakam

ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസ്സിനരികെ വരിയായി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, ബസ് പോകാൻ നേരത്ത് വിരലിലെണ്ണാവുന്ന കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളോട് തറപ്പിച്ചു പറയുകയായിരുന്നു. കണ്ടക്ടറോട് ബസ്സിൽ കയറാൻ അനുവാദം തേടുന്ന വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി പിൻവാങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

 ക്ലേലിയ ബാർബിയേറി ഹോളി ഏയ്ഞ്ചൽസ് ഹൈസ്കൂളിലെ പത്താം ക്ലാസിലെ എട്ട് ആൺകുട്ടികൾ സ്പെഷൽ ക്ലാസിനു ശേഷം വീട്ടിലേക്കു ബസിൽ മടങ്ങാൻ സ്റ്റാൻഡിലെത്തിയതായിരുന്നു. എന്നാൽ ബസിൽ കയറാൻ ശ്രമിച്ച ഇവരെ കണ്ടക്ടർ ശകാരിച്ചു മാറ്റി നിർത്തുകയായിരുന്നു. 


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam