സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

NOVEMBER 21, 2024, 1:24 PM

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ ഒരുനിമിഷം പോലും അധികാരത്തിൽ തുടരരുതെന്നും അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും  കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കും. 

 ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാൻ  അതേ ഭരണഘടനെയാണ് അവഹേളിച്ചത്. സജി ചെറിയാന് ഭരണഘടനയോടോ, നാടിനോടോ അൽപ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കിൽ ഒരു നിമിഷം അധികാരത്തിൽ തുടരരുത്. പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടികൂടിയാണ്. ഭരണഘടനയെ മാനിക്കാൻ മുഖ്യമന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം. സംരക്ഷിക്കാൻ തുനിഞ്ഞാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ കോൺഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും.

 കേസ് നിലനിൽക്കെ തന്നെ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുത്തത് കേരള രാഷ്ട്രീയത്തിലെ തീരാകളങ്കമാണ്.സജി ചെറിയാൻ സംഘപരിവാർ ഭാഷ കടമെടുത്താണ് ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചത്. ഇതുപോലൊരു മന്ത്രിയെ കേരളത്തിന് ആവശ്യമില്ല.

vachakam
vachakam
vachakam

 സജി ചെറിയാനെ സംരക്ഷിക്കാൻ അനുകൂല റിപ്പോർട്ട് നൽകിയ ആഭ്യന്തരവകുപ്പും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതിസ്ഥാനത്താണ്. പോലീസിന്റെ ഗുരുതര വീഴ്ചയും പിഴവും ഹൈക്കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇവർക്കെതിരേ ശക്തമായ നടപടി ഉണ്ടാകണം. 

 പ്രതിസ്ഥാനത്ത് സിപിഎം നേതാക്കളാണെങ്കിൽ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന നടപടിയാണ് സമീപകാലത്ത് പോലീസ് ചെയ്യുന്നത്.സിപിഎമ്മുകാർ പ്രതികളായാൽ സാക്ഷികളെ  സ്വാധീനിച്ചും തെളിവുകൾ കോടതിയിലെത്താതെയും നിയമവ്യവസ്ഥതയെ നോക്കുകുത്തിയാക്കുകയാണ് പിണറായി സർക്കാരെന്നും കെ.സുധാകരൻ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam