വയനാട്  പുനരധിവാസം; ടൗൺഷിപ്പിനായി 504 കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കി  

NOVEMBER 21, 2024, 10:53 AM

കൽപ്പറ്റ: വയനാട്  പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കാൻ പദ്ധതിയിടുന്ന ടൗൺഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക  പട്ടിക തയ്യാറാക്കി. 

പട്ടികയിൽ ചർച്ച നടത്താൻ   ദുരന്തബാധിതരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്. ഈ യോഗത്തിൽ പട്ടികയെക്കുറിച്ച് ചർച്ച ചെയ്യും. 

സർക്കാർ നിർദേശപ്രകാരം മേപ്പാടി പഞ്ചായത്താണ് പട്ടിക തയ്യാറാക്കിയത്. ഇനി പട്ടികയിന്മേൽ വിശദമായ ചർച്ച നടത്താനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.  അർഹരായ കുടുംബങ്ങൾ പദ്ധതിയിൽ ഉൾപ്പെടാതെ പോയിട്ടുണ്ടെങ്കിൽ ആക്ഷേപം ഉന്നയിക്കാനും അവസരം നൽകും. 

vachakam
vachakam
vachakam

504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 983 കുടുംബങ്ങളാണ് ഇപ്പോൾ വാടക വീടുകളിൽ താമസിക്കുന്നതെന്നാണ് കണക്ക്. 

 ടൗൺഷിപ്പിനായി തയ്യാറാക്കിയ പ്രാഥമിക  പട്ടികയിൽ 520 കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 16 കുടുംബങ്ങളിലെ ആളുകൾ എല്ലാവരും മരിച്ചുപോയവരാണ്. ആ കുടുംബങ്ങളെ ഒഴിവാക്കിയാണ് 504 പേരുടെ പട്ടിയ തയ്യാറാക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam