സജി ചെറിയാൻ മന്ത്രിയായി തുടർന്നാൽ അന്വേഷണം പ്രഹസനമാകും : വി ഡി സതീശൻ

NOVEMBER 21, 2024, 12:31 PM

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ  പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. 

'അന്നത്തെ പൊലീസ് റിപ്പോർട്ട് സ്വീകാര്യമല്ലെന്നും പുനരന്വേഷണം നടത്തണമെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. പിൻവാതിലിലൂടെ സജി ചെറിയാനെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് കൂടിയുള്ള മറുപടിയാണ് ഹൈക്കോടതി വിധി'.

പരാമർശത്തിന്റെ പേരിൽ സജി ചെറിയാൻ രാജിവെച്ച സാഹചര്യത്തേക്കാൾ ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

 അടിയന്തരമായി സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണം. മന്ത്രിയായി ഇരുന്നുകൊണ്ട് സജി ചെറിയാൻ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്.

ഇനിയും അന്വേഷണം പ്രഹസനമായി മാറും. രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി സജി ചെറിയാനെ പുറത്താക്കാൻ തയ്യാറാകണമെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam