കന്യാകുമാരി: ബസിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. സ്കൂളിലേക്ക് പോകും വഴിയായിരുന്നു കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.
നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.
സംഭവം നടന്ന ദിവസം പെൺകുട്ടി സ്കൂളിൽ പോകാതെ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു.
തുടർന്ന് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞ് കണ്ടക്ടർ ശശിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത ഭൂതപ്പാണ്ടി പൊലീസ് കണ്ടക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്